റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

0

ഡൽഹി: രാജ്യത്ത് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് അറിയിച്ചു. നയ സമീപനം ‘നിക്ഷ്പക്ഷ’ (ന്യൂട്രൽ)തയിൽ നിലനിർത്തുകയും ചെയ്തു.

ബാങ്കിങ് സംവിധാനത്തിലെ പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് (എസ്ഡിഎഫ്) 6.25 ശതമാനത്തിൽ നിലനിർത്തി.

മാർജിൻ സ്റ്റാൻഡിങ് ഫെസിലിറ്റി(എംഎസ്എഫ്) നിരക്കും 6.75 ശതമാനത്തിൽ തുടരും.  തുടർച്ചയായി 11-ാമത്തെ യോഗത്തിലാണ് ആർബിഐ നിരക്ക് 6.50 ശതമാനത്തിൽതന്നെ നിലനിർത്തുന്നത്.

വളർച്ചാ ലക്ഷ്യങ്ങളും പണപ്പെരുപ്പവും സന്തുലിതമായി നിലനിർത്താനായിരുന്നു ശ്രമം. 2023 ഫെബ്രുവരിയിൽ നിശ്ചയിച്ച റിപ്പോ നിരക്കാണിപ്പോഴും തുടരുന്നത്.

Leave a Reply