ഫെംഗൽ ചുഴലിക്കാറ്റ്; തിരുവണ്ണാമലയിൽ ഉരുൾപൊട്ടൽ; ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം

0

ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്ന് തിരുവണ്ണാമലൈ ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം. കുട്ടികളടക്കം 7 പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ഫെംഗൽ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പ്രദേശത്ത് പെയ്ത കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

അണ്ണാമലയാർ മലനിരകളുടെ താഴ്വരയിലെ വിഒസി നഗറിൽ വൈകിട്ടായിരുന്നു സംഭവം. ഉരുൾപൊട്ടലിൽ തകർന്ന വീടുകൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാണാതായവരുടെ ഫോണുകളിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും അധികൃതർ അറിയിച്ചു.

പൊലീസും അഗ്നിശമന സേനയും അടങ്ങുന്ന ടീമും രക്ഷാപ്രവർത്തനങ്ങൾക്കായി പ്രദേശത്തുണ്ട്. ഫെംഗൽ ചുഴലിക്കാറ്റ് തീരം തൊട്ടതിന് ശേഷം ഞായറാഴ്ച ഉച്ചയ്‌ക്ക് ശേഷം തിരുവണ്ണാമലൈ ജില്ലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ജനജീവിതം സ്തംഭിച്ച നിലയിലാണ്. കാണാതായവരെ കണ്ടെത്താനുള്ള നടപടികൾ രാവിലെയോടെ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply