ശിശുക്ഷേമ സമിതിയിലെ ക്രൂരത; മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന

0

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തര വൈദ്യപരിശോധന നടത്താൻ തീരുമാനിച്ചു.

പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി ഇന്ന് ഡിഎംഒയ്ക്ക് കത്ത് നൽകും.

രണ്ടരവയസ്സുകാരിയെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൻ്റെയും കൂടുതൽ കുഞ്ഞുങ്ങളെ മർദ്ദിക്കാറുണ്ടെന്ന് മുൻ ആയ  നടത്തിയ വെളിപ്പെടുത്തലിൻ്റെയും അടിസ്ഥാനത്തിലാണ് നടപടി. കുഞ്ഞുങ്ങളെ കൗണ്‍സിലിംഗിനും വിധേയരാക്കും.

കൃത്യമായ ഇടവേളയില്‍ മോണിറ്ററിംഗ് സമിതിയെ കൊണ്ട് മിന്നല്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. പൊതു സ്വകാര്യ മേഖലകളിലുള്ള അഭയകേന്ദ്രങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ ജില്ലാ ശിശുക്ഷേമ സമിതികള്‍ക്ക് ഒരു റോളും ഇല്ലാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Leave a Reply