കെജ്‌രിവാളിന്റെ മണ്ഡലത്തില്‍ സന്ദീപ് ദീക്ഷിത്; ഡല്‍ഹിയില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

0

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത് ആദ്യ പട്ടികയിലിടം നേടി.

ആംആദ്മി പാര്‍ട്ടി കണ്‍വീനറും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സ്വന്തം മണ്ഡലമായ ന്യൂഡല്‍ഹി മണ്ഡലത്തിലാണ് സന്ദീപ് ദീക്ഷിത് സ്ഥാനാര്‍ത്ഥിയാവുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹാരൂണ്‍ യുസുഫ് ബല്ലിമാരന്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.നരേല മണ്ഡലത്തില്‍ അരുണ കുമാരി, ബുരാരി മണ്ഡലത്തില്‍ മങ്കേഷ് ത്യാഗി, ആദര്‍ശ് നഗറില്‍ ശിവാങ്ക് സിംഗാള്‍, സുല്‍ത്താന്‍പൂരില്‍ ജയ് കിഷന്‍, അംബേദ്കര്‍ നഗറില്‍ ജയ് പ്രകാശ്, വസിര്‍പൂരില്‍ രാഗിണി നായ്ക് എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

Leave a Reply