ആശയവിനിമയം 11 ഇന്ത്യൻ ഭാഷകളിൽ; കുംഭമേളയിൽ AI, ചാറ്റ്ബോട്ട് ഉപയോഗിക്കും; പ്രയാഗ്‌രാജിൽ പ്രഖ്യാപനവുമായി മോദി

0

ലക്നൗ: ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 2025ൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ (Maha Kumbh Mela 2025) ഭാ​ഗമായി വിവിധ റോഡ്-റെയിൽ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹമെത്തിയത്. മഹാകുംഭ മേള വിജയകരമായി ഏകോപിപ്പിക്കാനും നടപ്പിലാക്കാനും അക്ഷീണം പ്രവർത്തിച്ച എല്ലാ പ്രവർത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

”പ്രയാഗ്‌രാജിന്റെ ഈ മണ്ണിൽ പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്. അടുത്ത വർഷം ഇവിടെ സംഘടിപ്പിക്കുന്ന മഹാകുംഭമേള ഭാരതത്തിന്റെ സാംസ്കാരികവും ആത്മീയവുമായ ഉന്നതിക്ക് വലിയ മുതൽക്കൂട്ടാകും. പുണ്യസ്ഥലങ്ങളുടെയും തീർത്ഥാടക കേന്ദ്രങ്ങളുടെയും രാജ്യമാണ് ഇന്ത്യ. ഭക്തി, മതം, സംസ്‌കാരം എന്നിവയുടെ മഹത്തായ കൂട്ടായ്മയാണ് മഹാകുംഭമേളയിലൂടെ സംഭവ്യമാകുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇൻ്റലിജന്റെയും (എഐ) ചാറ്റ്ബോട്ടുകളുടെയും സേവനം കുംഭമേളയിൽ ഉപയോ​ഗപ്പെടുത്തുമെന്ന് നരേന്ദ്രമോദി അറിയിച്ചു. 11 ഇന്ത്യൻ ഭാഷകളിൽ ആശയവിനിമയം നടത്താൻ പ്രാപ്തമാണ് നിർമിത ബുദ്ധി. കൂടുതൽ ആളുകളെ ഡാറ്റയും സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കണമെന്ന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തർക്ക് മാർഗനിർദേശവും ഇവൻ്റുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും നൽകുന്നതിന് Kumbh Sah’AI’yak ചാറ്റ് ബോട്ട് തുടങ്ങുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply