ചാള മേരി സംവിധാന രംഗത്തേക്ക്; കേരള പൈതൃക കലാ സാംസ്കാരിക വേദി മുണ്ടംവേലി അവതരിപ്പിക്കുന്ന പുതിയ ചവിട്ടു നാടകമായ “ദേവസഹായം പിള്ള”യുടെ “കൂട്ടിയിണക്ക് ”നടന്നു

0

കൊച്ചി : കേരള പൈതൃക കലാ സാംസ്കാരിക വേദി മുണ്ടംവേലി അവതരിപ്പിക്കുന്ന പുതിയ ചവിട്ടു നാടകമായ “ദേവസഹായം പിള്ള”യുടെ “കൂട്ടിയിണക്ക് ” കഴിഞ്ഞ ഞായറാഴ്ച രാവിലെ 10. 00 ന് പള്ളൂരുത്തി – ചിറയ്ക്കൽ നഗറിൽ നടന്നു. ചലച്ചിത്ര താരവും ചവിട്ടു നാടകത്തിന്റെ സഹ സംവിധായികയുമായ മോളി കണ്ണമാലി അധ്യക്ഷത വഹിച്ച കൂട്ടിയിണക്ക് സമ്മേളനം നടനും കഥാകൃത്തും സംവിധായകനും നിർമ്മാതാവും ലോക റെക്കോർഡ് നേതാവുമായ ജോയ് കെ. മാത്യുവാണ് ഉത്ഘാടനം ചെയ്തത്.

മാധ്യമ പ്രവർത്തകനും നടനും സംവിധായകനുമായ പോളി വടക്കൻ, കേരള ശബ്ദം ബ്യൂറോ ചീഫും റീജണൽ മേധാവിയുമായ മൈക്കിൾ വർഗീസ് ചെങ്ങാടക്കരി എന്നിവർ മുഖ്യാതിഥികളായിരുന്നു. അത്യപൂർവ്വമായി മാത്രം കേരളത്തിൽ നടക്കുന്ന ചവിട്ടു നാടകം ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു കലാരൂപമാണ്‌. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം.

https://youtu.be/YZq7kGIiKQg?si=taPF6YinXZWOQDuv

യൂറോപ്പിലെ വിഖ്യാതമായ കഥകളെ ചവിട്ടുനാടക ചുവടുകളായി സ്വീകരിച്ചെങ്കിലും ഭാഷ ചെന്തമിഴ് ആയിരുന്നു കഥകളിയുടെ ആവിർഭാവത്തിന് ഉദ്ദേശം ഒരു നൂറ്റാണ്ടു മുമ്പ്‌
പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ്‌ ഈ കല കേരളത്തിൽ രൂപം കൊണ്ടത്.
ചവിട്ടു നാടകാചാര്യൻ മൈക്കിൾ സൗദിയാണ്‌ ദേവസഹായം പിള്ളയുടെ സംവിധായകൻ.
വി.സി. ഫ്രാൻസിസ് വട്ടത്തറ എഴുതിയ ” ദേവ സഹായം പിള്ള”യുടെ സഹ സംവിധാനം
ചവിട്ടു നാടക രംഗത്ത് 55 വർഷത്തിലേറെ അഭിനയ – സംവിധാന പരിചയവും കൂടാതെ ഒട്ടേറെ സിനിമ സീരിയലുകളിൽ മികച്ച അഭിനയ സാന്നിധ്യവുമായ മോളി കണ്ണമാലിയാണ്‌ നിർവഹിച്ചിരിക്കുന്നത്.

നർത്തകൻ കലാമണ്ഡലം വിജയൻ മുണ്ടംവേലി, മുൻ ലേബർ കമ്മീഷണറും കേരള പൈതൃക കലാ സാംസ്കാരിക വേദി രക്ഷാധികാരിയുമായ വി.ജെ.വിക്ടർ തുടങ്ങിയവർ പ്രസംഗിച്ചു. മിൽട്ടൻ ബീച്ച് റോഡ്, ജോൺസൺ ചങ്ങനാശ്ശേരി, കുഞ്ഞപ്പൻ മുണ്ടംവേലി, ജോളി കണ്ണമാലി,
ടോമി മാനാശ്ശേരി, ക്ലെനിൻ ചിറയ്ക്കൽ, ടോമി മാനാശ്ശേരി,ചിന്നു കണ്ണമാലി, വിപിൻ ചെറിയകടവ്, സോളി ആന്റണി മുണ്ടംവേലി, കുഞ്ഞ്മോൻ ബീച്ച് റോഡ്, ജോയ് മാ
നാശ്ശേരി, ജോൺസൺ ചങ്ങനാശ്ശേരി, ജോയ് ഫോർട്ട്‌കൊച്ചി, അലക്സ്‌ സൗദി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

Leave a Reply