ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹനയുടമയുടെ പ്രതികരണം ഇങ്ങനെ.
തന്‍റെ കയ്യില്‍ നിന്ന് കുട്ടികള്‍ ആയിരം രൂപ വാങ്ങിയെന്നും അതാണ് ഗൂഗിള്‍ പേ ചെയ്ത് തന്നതെന്നുമാണ് ഷാമിൽ ഖാൻ പറയുന്നത്. താന്‍ അവരെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും ഷാമിൽ പറയുന്നു.
അതേ സമയം ഷാമിൽ ഖാൻ പറഞ്ഞത് കള്ളമാണെന്ന് പൊലീസ് വ്യക്തമാക്കി. 1000 രൂപ വാഹനം ഓടിച്ച ഗൗരീശങ്കര്‍ ഉടമയ്ക്ക് ഗൂഗിള്‍പേ ചെയ്തെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
അപകടം ഉണ്ടായതിന് പിന്നാലെ വാഹന ഉടമ ഷാമിൽ ഖാൻ പറഞ്ഞത് ഇങ്ങനെയാണ്. ‘കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായി പരിചയമുണ്ട്. പരിചയത്തിന്റെ പേരിലാണ് വാഹനം നൽകിയത്. സിനിമയ്ക്ക് പോകാൻ വേണ്ടിയാണ് കുട്ടികൾ വാഹനം ചോദിച്ചത്.
അവധിയായതിനാൽ ആറ് പേർക്ക് സിനിമയ്ക്ക് പോകാനാണെന്ന് പറഞ്ഞു. അപകടത്തിൽ മരിച്ച മുഹമ്മദ് അബ്ദുൽ ജബ്ബാറാണ് വാഹനം വാടകയ്ക്ക് ചോദിച്ചത്. വാഹനം കൊടുക്കാൻ മടിച്ചപ്പോൾ സഹോദരനെക്കൊണ്ട് വിളിപ്പിച്ചുവെന്നും ഷാമിൽ ഖാൻ പറയുന്നു’