കോഴിക്കോട്: കേരള ജല അതോറിറ്റി കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനുകളില്‍ ഡിസംബര്‍ 16-ന് (തിങ്കള്‍) അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ കോവൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, കാളാണ്ടിത്താഴം, പാലക്കോട്ട് വയല്‍, ഒഴിക്കര, മായനാട്, നടപ്പാലം, പൊറ്റമ്മല്‍, കോട്ടൂളി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി, പുതിയ പാലം, ചാലപ്പുറം, പാളയം, മൂരിയാട്, കല്ലായി, മാനാഞ്ചിറ, മൂന്നാലിങ്ങല്‍, ഗാന്ധി റോഡ്, ബീച്ച് ഹോസ്പിറ്റല്‍, വലിയങ്ങാടി, മുഖദാര്‍, പള്ളികണ്ടി, കുറ്റിച്ചിറ, കോതി, പന്നിയങ്കര, പയ്യാനക്കല്‍, ചക്കുംകടവ്, തിരുവണ്ണൂര്‍, മാങ്കാവ്, മീഞ്ചന്ത എന്നീ സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം പൂര്‍ണ്ണമായും മുടങ്ങും. കേരള ജല അതോറിറ്റി മെഡിക്കല്‍ കോളേജ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കള്‍ കുടിവെള്ളം ശേഖരിച്ചുവെക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
തിരുവനന്തപുരം: അട്ടക്കുളങ്ങര-ഈഞ്ചയ്‌ക്കൽ റോഡിൽ അട്ടക്കുളങ്ങര ജംഗ്ഷന് സമീപം 700 എംഎം പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലികൾ നിശ്ചയിച്ചതിനാൽ ഡിസംബർ 18 ബുധൻ രാവിലെ 8 മണി മുതൽ ഡിസംബർ 19 വ്യാഴം രാവിലെ 8 വരെ ശ്രീവരാഹം, ഫോർട്ട്, ചാല, വള്ളക്കടവ്, പെരുന്താന്നി, കമലേശ്വരം എന്നീ വാർഡുകളിൽ പൂർണമായും പാൽക്കുളങ്ങര, ശംഖുമുഖം, ആറ്റുകാൽ, കളിപ്പാൻ കുളം, വലിയതുറ കുര്യാത്തി, മണക്കാട്, ചാക്ക, ശ്രീകണ്ഠേശ്വരം, വലിയശാല എന്നിവിടങ്ങളിൽ ഭാഗികമായും ശുദ്ധജലവിതരണം തടസപ്പെടും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.