അധികാര ധാർഷ്ട്യം; നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി ഏരിയ സമ്മേളനത്തിന് സ്റ്റേജ് നിർമ്മിച്ച് സിപിഎം; വൻ ഗതാഗത കുരുക്ക്

0

തിരുവനന്തപുരം: പാളയം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് നിർമിച്ച് സിപിഎം. വഞ്ചിയൂർ കോടതിക്ക് മുന്നിലാണ് ഗതാഗത കുരുക്കുണ്ടാക്കി സിപിഎം സ്റ്റേജ് നിർമിച്ചത്. പൊതുസമ്മേളനം നടത്തുന്നതിനായി റോഡിന്റെ ഒരു വശം പൂർണമായി തടഞ്ഞാണ് സ്റ്റേജ് കെട്ടിയത്.

റോഡിലേക്ക് ഇറക്കി സ്റ്റേജ് നിർമിച്ചതിനാൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളായി റോഡിൽ കാത്തുനിൽക്കേണ്ട അവസ്ഥയിലാണെന്ന് യാത്രക്കാർ പറഞ്ഞു. സ്‌കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളും ആശുപത്രികളിലേക്ക് പോകാനായി എത്തിയ വാഹനങ്ങളും ഗതാഗത കുരുക്കിൽ കുടുങ്ങി.

വൈകിട്ടാണ് സിപിഎം ഏരിയ സമ്മേളനം നടക്കുന്നത്. ഇന്നലെ വൈകിട്ടോടെ പന്തൽ കെട്ടുന്ന നടപടികൾ ആരംഭിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ കൃത്യമായ മാർഗ നിർദേശങ്ങളില്ലാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് സ്റ്റേജ് നിർമിച്ചതെന്നാണ് ഉയരുന്ന വിമർശനം. നിലവിൽ ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ പൊലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് വീണ്ടും റോഡിലേക്ക് ഇറക്കി സിപിഎം സ്റ്റേജ് നിർമിച്ചത്. കണ്ണൂരിൽ റോഡിൽ നിർമിച്ച സമര പന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി ഗതാഗതം തടസപ്പെട്ടത് ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. 1 മണിക്കൂറോളമാണ് ഗതാഗതം തടസപ്പെട്ടത്. സമര പന്തലിന്റെ ഇരുമ്പുകമ്പികളിൽ തട്ടി ബസ് കുടുങ്ങുകയായിരുന്നു.

Leave a Reply