ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് മരിച്ച സംഭവം; മർദിച്ച് കൊന്നത് തന്നെ

0

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.  മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഭാരമുള്ള  വസ്തു കൊണ്ട് തലക്ക് അടിയേറ്റതിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണം.

ആറാട്ടുപുഴ പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്.  കേസിൽ ഭാര്യ ആതിര ഉൾപ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  മർദ്ദനത്തെ തുടർന്ന് ഹൃദയാഘാതം ഉണ്ടായി എന്നാണ് ആദ്യം സംശയിച്ചിരുന്നത്.

എന്നാൽ മർദ്ദനത്തിൽ തലക്കേറ്റ ക്ഷതമാണ് മരണത്തിനു കാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയുമായി ഒന്നരവർഷമായി പിണങ്ങിക്കഴിയുകയായിരുന്നു വിഷ്ണു.

കഴിഞ്ഞ ദിവസം മകനെ ഏൽപ്പിക്കാൻ എത്തിയപ്പോൾ യുവതിയുടെ ബന്ധുക്കളുമായി വാക്കുതർക്കമുണ്ടായി. ഇത് ആക്രമണത്തിൽ കലാശിക്കുകയും വിഷ്ണുവിന് മർദനമേൽക്കുകയുമായിരുന്നു. യുവാവിനെ കമ്പിവടി കൊണ്ട് വരെ അടിച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത്. 

Leave a Reply