നടൻ ദിലീപ് ശബരിമല ദർശനം നടത്തി

0

ശബരിമല: നടൻ ദിലീപ് ശബരിമല ദർശനം നടത്തിയതായി റിപ്പോർട്ട്. വ്യാഴാഴ്ച വൈകിട്ടോടെ സന്നിധാനത്ത് എത്തിയ നടൻ രാത്രി 11ന് ഹരിവരാസനം പാടി നടയടക്കുന്ന വേളയിൽ ആണ് തിരുനടയിൽ എത്തിയത്.

ഹരിവരാസനം പാടി നടയടച്ചശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ദിലീപ് ഇന്ന് പുലർച്ചെ നിർമാല്യം കണ്ടു തൊഴുതു. തന്ത്രി, മേൽശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് ദിലീപ് മലയിറങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply