പനാജി: വിദേശവനിതയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ വ്ലോഗർക്കെതിരെ അന്വേഷണം. ഗോവ ബീച്ചിലാണ് റഷ്യൻ യുവതിക്കു നേരേ വ്ലോഗർ ലൈംഗികാതിക്രമം നടത്തിയത്. എക്സിൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് ഗോവ പോലീസ് അറിയിച്ചു.
ഗോവയിലെ പനാജിയിലുള്ള ബീച്ചിൽ വെച്ച് സഞ്ചാരിയായ റഷ്യൻ യുവതിക്ക് നേരെ ബംഗ്ലാദേശി വ്ലോഗർ ലൈംഗികാതിതിക്രമം നടത്തുകയായിരുന്നു. എക്സ് പ്ലാറ്റ്ഫോമിൽ കൂടി ഒരു ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗോവ പോലീസിനേയും ടൂറിസം വകുപ്പിനേയുമടക്കം ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. 40 സെക്കന്റുള്ള വീഡിയോയും ഇയാൾ പങ്കുവെച്ചു.