മറിഞ്ഞ ചെമ്മൺ ലോറിക്കടിയിൽ യുവതിയും സ്‌കൂട്ടറും കുടുങ്ങി പൂർണമായി മണലിൽ പുതഞ്ഞു: നാട്ടുകാർ രക്ഷപ്പെടുത്തി

0

കുന്താപുര: ചെമ്മണ്ണ് നിറഞ്ഞ ലോറി മറിഞ്ഞ് എഴുന്നേൽക്കാൻ കഴിയാത്ത വിധം മണലിൽ പുതഞ്ഞ സ്ത്രീയെ റിക്ഷാ തൊഴിലാളിയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

ബുധനാഴ്ച ഉച്ചയോടെ ബൈന്ദൂലായിരുന്നു സംഭവം.ചെമ്മണ്ണ് നിറച്ച ലോറി ഡ്രൈവറുടെ നിയന്ത്രണം റോഡിന്റെ വളവിൽ വെച്ച് നഷ്ടപ്പെട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ഉഡുപ്പി ജില്ലയിലെ ബിന്ദുവാർ സ്വദേശിനിയായ ആരതി ഷെട്ടി (30) അതേ ഇരുചക്രവാഹത്തിൽ ലോറിക്ക് അരികിലൂടെ നീങ്ങുകയായിരുന്നു. ലോറി മറിഞ്ഞത് ഈ സ്‌കൂട്ടറിന്റെ മുകളിലേക്കാണ്. ആരതി ഷെട്ടി ലോറിയിലെ മണ്ണിനടിയിൽ കുടുങ്ങി. ലോറി ഡ്രൈവറാകട്ടെ പുറത്തിറങ്ങാനാവാതെ ക്യാബിനിനുള്ളിൽ കുടുങ്ങിപ്പോയി .
ഈ സംഭവം കണ്ട് ഇതേ റോഡിൽ ഓട്ടോ റിക്ഷ ഓടിച്ചിരുന്ന കൊടി അശോക് പൂജാരി ഓടി എത്തി മണ്ണിനടയിൽ നിന്ന് യുവതിയെ പുറത്തെത്തിച്ചു. യുവതിയുടെ തലയാണ് ആദ്യം ചെളിയിൽ നിന്ന് ഉയർത്തിയത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ പൂർണ്ണമായി ഉയർത്തി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply