വഖ്ഫ് ഭീകരത ചാവക്കാടും; സാമൂതിരിയുടെ പണ്ടാരം ഭൂമിയും വഖ്ഫ്; ഒരുമനയൂരിലെ 37 കുടുംബങ്ങൾക്ക് നോട്ടീസ്; മണ്ണ് വിട്ടുകൊടുക്കില്ലെന്ന് പ്രദേശവാസികൾ

0

തൃശ്ശൂർ: സാധാരണക്കാരുടെ ഉറക്കം കെടുത്തി വഖ്ഫ് ഭീകരത സംസ്ഥാനമുടനീളം പടരുന്നു. മുനമ്പത്തിനും വയനാടിനും തളിപ്പറമ്പിനും പിന്നാലെ ചാവക്കാടും വഖ്ഫ് ബോർഡിന്റെ നോട്ടീസ്. ഒരുമനയൂർ വില്ലേജിലെ 37 കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്.

പൊന്നാനി താലൂക്കിൽ സാമൂതിരിയുടെ പണ്ടാരം വഴി 1910ൽ പുഴയ്‌ക്കൽ തറവാട്ടുകാർക്കു ചാർത്തിക്കിട്ടിയ ഭൂമിയിൽ നിന്ന് വില കൊടുത്തു വാങ്ങിയ വീട്ടുകാർക്ക് ഉൾപ്പെടെയാണ് വഖ്ഫിൽ നിന്ന് നോട്ടീസ് കിട്ടിയത്.

ഹംസ നാലകത്ത്, അബ്ദുൾ റഷീദ്, ഐമ്മുണ്ണി, മേരി, കമറുദ്ദീൻ, കോട്ടക്കൽ പുഷ്കരൻ, ഇല്ലത്തുപറമ്പിൽ ഷീല തുടങ്ങി 37 കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് നിവേദനം നൽകുമെന്ന് നോട്ടീസ് കിട്ടിയ കുടുംബങ്ങൾ പറഞ്ഞു. 50 കൊല്ലത്തിലേറെയായി ജീവിക്കുന്ന മണ്ണ് യാതൊരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കുടുംബങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്ന് ബിജെപിയും വ്യക്തമാക്കി. ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ആർ. ബൈജു, ബോഷി ചാണാശ്ശേരി, രജനി സുരേഷ്, വിനീത് മുത്തമ്മവ് തുടങ്ങിയവർ വീടുകൾ സന്ദർശിച്ചു. ഇവർക്ക് എല്ലാ സഹായങ്ങളും ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, വഖ്ഫ് ഭീഷണി നേരിടുന്ന മുഴുവൻ കുടുംബങ്ങളെയും അണിനിരത്തി ജനകീയ സമരം നടത്തുമെന്നും പ്രദേശിക നേതാക്കൾ പറഞ്ഞു.

Leave a Reply