അനശ്ചിതത്വങ്ങള്‍ അവസാനിച്ചു, കെ മുരളീധരന്‍ പ്രചരണ രംഗത്ത്; 5ന് ചേലക്കരയും 10ന് പാലക്കാടും

0

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിറങ്ങി കോണ്‍ഗ്രസ് നേതാവി കെ മുരളീധരന്‍. നിലനിന്ന അനശ്ചിതത്വങ്ങള്‍ക്കും വിവാദ പ്രസ്താവനകള്‍ക്കും ഒടുവിലാണ് കെ മുരളീധരന്‍ പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയ്ക്കായി വയനാട് ലോക്‌സഭ മണ്ഡലത്തിലാണ് കെ മുരളീധരന്‍ ആദ്യം പ്രചരണ പരിപാടിയില്‍ പങ്കെടുത്തത്.

വയനാട് ലോക്‌സഭ മണ്ഡലത്തിലെ കോടഞ്ചേരി നൂറാംതോട് കുടുംബ യോഗത്തില്‍ പങ്കെടുത്ത് മുരളീധരന്‍ സംസാരിച്ചു. തന്നെ കൈപിടിച്ചുയര്‍ത്തിയ രാജീവ് ഗാന്ധിയുടെ മകള്‍ക്ക് വേണ്ടിയാണ് ആദ്യം പ്രചരണത്തിനിറങ്ങേണ്ടതെന്ന് തോന്നിയെന്ന് മുരളീധരന്‍ പറഞ്ഞു. അതേ സമയം ചേലക്കരയിലും പാലക്കാടും പ്രചരണത്തിനിറങ്ങുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Leave a Reply