അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ല; റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് വിജയ്

0

ചെന്നൈ: അണ്ണാ ഡിഎംകെയുമായി സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി നടൻ വിജയ് അധ്യക്ഷനായ തമിഴകവെട്രി കഴകം രംഗത്ത്.

അതേസമയം അടിസ്ഥാന രഹിതമായ മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ് നിർദ്ദേശിച്ചതായി ടിവികെ വാർത്താക്കുറിപ്പിറക്കി. 80 നിയമസഭാ സീറ്റും ഉപമുഖ്യമന്ത്രി പദവും വേണമെന്ന് അണ്ണാ ഡിഎംകെയോട് ടിവികെ ആവശ്യപ്പെട്ടതായുള്ള മാധ്യമവാർത്തകളോടാണ് പ്രതികരണം ഉണ്ടായത്.

Leave a Reply