“CAA വന്നാൽ മുസ്ലീങ്ങളെ ഓടിക്കുമെന്ന് പ്രചരിപ്പിച്ചവർ മുനമ്പത്ത് ഭീഷണി നേരിടുന്നവരെ തിരിഞ്ഞുനോക്കുന്നില്ല; ഒരു മതേതര രാജ്യത്ത് വഖഫ് നിയമം വേണോ?”

0

തിരുവനന്തപുരം: ഒരു മതേതര രാജ്യത്ത് വഖഫ് നിയമവും വഖഫ് ബോർഡും വേണോ എന്നതാണ് ഇനി ചർച്ച ചെയ്യേണ്ടതെന്ന് സ്വതന്ത്രചിന്തകനും എക്സ് മുസ്ലീമുമായ ആരിഫ് ഹുസൈൻ. വഖഫ് ഭേദഗതി നിയമം പാർലമെന്ററി സംയുക്ത സമതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുനമ്പത്ത് തീരദേശവാസികളുടെ ഭൂമി വഖഫ് ഭീഷണിയിൽ തുടരുന്ന പശ്ചാത്തലത്തിൽ നിയമത്തിന്റെ പോരായ്മകളും ഭേദഗതി വരുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

“കുടിയിറക്കപ്പെടുക എന്ന വിഷയം ഒരു വശത്തുണ്ട്. അതിന് കാരണമാകുന്ന വഖഫ് നിയമത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഇവിടെ അങ്ങനെയൊരു ചർച്ച നടക്കുന്നില്ല എന്നതാണ് വിഷയം.

പൗരത്വഭേ​ദ​ഗതി ബിൽ അവതരിപ്പിച്ച സമയത്ത് ഇന്നാട്ടിലെ മുസ്ലീങ്ങളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് ഉറപ്പുള്ള ഒരു നിയമമായിട്ടും, ഇവിടുത്തെ മുസ്ലീങ്ങളെ ബാധിക്കുമെന്ന് നുണപ്രചരിപ്പിച്ച് അവർക്കിടയിൽ ഭീതിവ്യാപാരം നടത്താൻ കച്ചകെട്ടി ഇറങ്ങിയവരാണ് പല രാഷ്‌ട്രീയക്കാരും. എന്നാൽ ഇവിടെ യഥാർത്ഥത്തിൽ കുടിയിറക്കൽ ഭീഷണി നേരിടുന്ന വ്യക്തികൾ പ്രയാസം അനുഭവിച്ചിട്ടും, അവർ സമരത്തിനിറങ്ങിയിട്ടും, മുന്നോട്ട് വന്നിട്ടും, അവരെ പിന്തുണയ്‌ക്കാൻ പല രാഷ്‌ട്രീയക്കാരും തയ്യാറാകുന്നില്ല. പൊതുസമൂഹത്തിലെ വലിയൊരു വിഭാ​ഗം സമരക്കാരെ പിന്തുണയ്‌ക്കുന്നില്ല. ഇത് മുനമ്പത്ത് മാത്രം നടക്കുന്ന ഒരു ചെറിയ പ്രശ്നമാണെന്ന രീതിയിൽ വിഷയത്തെ വിലകുറച്ച് കാണുമ്പോൾ, വഖഫ് നിയമം നമുക്ക് വേണമോയെന്ന് പറയേണ്ടി വരികയാണ്. ഇതുപോലെ കല്ലും മുള്ളും ഫിറ്റ് ചെയ്ത ഒരു നിയമം.. ഇന്ത്യ പോലെ ഒരു മതേതരരാജ്യത്ത് ഇങ്ങനെയൊരു സം​ഗതി വേണമോ വേണ്ടയോ എന്നാണ് ഇനി കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടത്. – ആരിഫ് ​ഹുസൈൻ പറഞ്ഞു.

Leave a Reply