അബുദാബി: അടുത്ത ദിവസങ്ങളിൽ യുഎഇയുടെ ചില ഭാഗങ്ങളിൽ മഴയ്‌ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച (നവംബർ 27) രാത്രിയും വ്യാഴാഴ്ച (28) രാവിലെയുമാണ് മഴ പ്രതീക്ഷിക്കുന്നത്.
അബുദാബിയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാത്രിയോടെ മഴ പെയ്യുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്‌ക്കും റാസൽഖൈമയിലേയ്‌ക്കും മഴ വ്യാപിച്ചേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു .