സണ്ണി ലിയോണി വീണ്ടും വിവാഹിതയായി; മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

0

പോൺ സ്റ്റാറിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് സണ്ണി ലിയോൺ. ജിസം 2 എന്ന ഇറോട്ടിക് സിനിമയിൽ നായികയായി തുടക്കം കുറിച്ചു. ജിസം 2 ഹിറ്റായതോടെ സണ്ണി ലിയോണിന്റെ കരിയർ ‌മാറി മറിഞ്ഞു, ഇന്ത്യയാെട്ടാകെ സണ്ണി ലിയോൺ തരംഗം അലയടിച്ചു. മലയാളികൾക്കിടയിലും താരത്തിന് നിരവധി ആരാധകർ ഉണ്ട്. ഉദ്ഘാടന പരിപാടികൾക്കും മറ്റുമായി കേരളത്തിലെത്തിയാൽ താരത്തെ കാണാൻ വൻ ജനാവലി തന്നെ എത്താറുണ്ട്.

ഇപ്പോഴിതാ സണ്ണി ലിയോണി വീണ്ടും വിവാഹിതയായിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഭ‌ർത്താവ് ഡാനിയേൽ വെബ്ബറിനെ തന്നെയാണ് താരം വീണ്ടും വിവാഹം ചെയ്തത്. 13 വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇത്തവണ മൂന്ന് മക്കൾക്കൊപ്പം മാലിദ്വീപിലാണ് ഇരുവരും വിവാഹച്ചടങ്ങുകൾ നടത്തിയത്.

മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘’ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും’’,–വിവാഹ ചിത്രങ്ങൾക്കൊപ്പം സണ്ണി ലിയോണി കുറിച്ചു.

ഒക്ടോബർ 31നാണ് ചടങ്ങുകൾ നടന്നത്. വിവാഹ മോതിരം നൽകി ഡാനിയൽ സണ്ണിയ്ക്ക് സർപ്രൈസ് ഒരുക്കിയിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു. വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗൺ ധരിച്ചാണ് സണ്ണി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.

2011ലാണ് ഡാനിയൽ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017ൽ സണ്ണി ലിയോണിയും ഡാനിയൽ വെബ്ബറും ചേർന്ന് ​ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തിൽ സണ്ണി ലിയോണി സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്.

നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും ഈ ദമ്പതികൾക്കുണ്ട്. അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നാണ് ഇരട്ടക്കുട്ടികളുടെ പേരുകൾ.

Leave a Reply