തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ സർക്കാർ വിസിമാരെ നിയമിക്കാത്തതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ല. സർക്കാർ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തത്? വിസിമാരെ നിയമിച്ചുകഴിയുമ്പോൾ അത് നിയമപരമാണോയെന്ന് അറിയാമല്ലോ. കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ഇല്ലാത്തതിനുള്ള കാരണം സർക്കാർ ഉണ്ടാക്കിയ തടസങ്ങളാണ്. രാഷ്ട്രീയ കാരണങ്ങളാൽ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പം വഖഫ് ഭൂ പ്രശ്നത്തിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
അധിക്ഷേപ കേസില്‍ ഇനി വാറന്റില്ലാതെ അറസ്റ്റ്; പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍
ആശുപത്രി സംരക്ഷണ ബില്ല്; അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ ശിക്ഷിക്കപ്പെടും; നിയമ ഭേദഗതി ചെയ്ത ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം
രാജ്ഭവൻ അറ്റകുറ്റപ്പണി സർക്കാരിന്റെ ഉത്തരവാദിത്വം; ബില്ലുകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
സർവകലാശാല വിസി നിയമനത്തിൽ വീണ്ടും സർക്കാർ- ഗവർണർ പോര്; സാങ്കേതിക സര്‍വകലാശാലയില്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ
ShareFacebookWhatsAppTwitterMessenger