ധനുഷിനെ എയറിലാക്കിയ നയൻസിന്റെ പോസ്റ്റിന് തെന്നിന്ത്യൻ നടിമാരുടെ ലൈക്ക്; ഏറെയും ഒപ്പം അഭിനയിച്ച മലയാളി താരങ്ങൾ

0

നടൻ ധനുഷിനെതിരെ ​​ഗുരുതര ആരോപണങ്ങളുയർത്തി രൂക്ഷ വിമർശനമാണ് നടി നയൻതാര നടത്തിയത്. നിർമാതാവ് കൂടിയായ ധനുഷിനെതിരെ പരസ്യമായ കത്ത് പങ്കുവച്ചാണ് നടി ആരോപണങ്ങൾ അക്കമിട്ട് നിരത്തിയത്. പ്രതികാരം വച്ചു പുലർത്തുന്ന ഏകാധിപതിയെന്നാണ് നടനെ നയൻതാര വിശേഷിപ്പിക്കുന്നത്. പാർവതി തിരുവോത്ത്, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസൻ അനുപമ പരമേശ്വരൻ എന്നിവരാണ് നയൻതാരയ്‌ക്ക് പിന്തുണയുമായെത്തിയവരിൽ പ്രമുഖർ.

ഇവരെല്ലാം ധനുഷിനൊപ്പം അഭിനയിച്ചവരുമാണ്. ഒരുപാട് ആദരവ് തോന്നുവെന്ന് ഇഷാ തൽവാർ കമൻ്റ് ചെയ്തിട്ടുണ്ട്. പ്രധാന വിഷയമാണ് ശ്ര​ദ്ധയിൽ കൊണ്ടുവന്നതെന്ന് ​ഗായത്രി ശങ്കറും കമന്റ് ചെയ്തു. നടിമാരായ സ്വാതി റെഡ്ഡി, അഞ്ജു ടി.കെ. എന്നിവരും നിർമാതാവ് എക്താ കപൂറും പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.

ഇവരെക്കുടതെ നിരവധി പ്രമുഖർ നയൻതാരയ്‌ക്ക് പിന്തുണയുമായെത്തി. എന്നോടും ഭർത്താവായ വിഘ്നേഷ് ശിവനോടും വ്യക്തിപരമായ വിദ്വേഷം തീർക്കാൻ ഡോക്യുമെന്ററി രണ്ടുവർഷത്തോളം വൈകിപ്പിച്ചത് ധനുഷിന്റെ മൗനമായിരുന്നുവെന്നും നടി തുറന്നടിച്ചു.

10 വർഷമായി ലോകത്തിന് മുന്നിൽ മുഖംമൂടി ധരിച്ചരൊൾ ഇപ്പോഴും നീചനായി തുടരുകയാണെന്നും മുപരിചയമുള്ളവരുടെ വിജയങ്ങളിൽ അസ്വസ്ഥനാകാതിരിക്കൂയെന്നും നടി തുറന്നടിച്ചു. ഇനി നിങ്ങൾ കള്ളക്കഥകളും പഞ്ചു ഡയലോ​ഗുകളുമായി അടുത്ത ഓഡിയോ ലോഞ്ചിൽ വരുമായിരിക്കും അതും ദൈവം കാണുന്നുണ്ടെന്നും നയൻതാര പറഞ്ഞു. ധനുഷ് മറ്റുള്ളവരുടെ നിർഭാ​ഗ്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നയാളാണെന്നും നയൻതാര പറയുന്നു.

Leave a Reply