എലിവിഷം വച്ച മുറിയിൽ എസി ഓണാക്കി കിടന്നുറങ്ങി; 2 കുട്ടികൾക്ക് ദാരുണാന്ത്യം, അച്ഛനമ്മമാർ ആശുപത്രിയിൽ

0

ചെന്നൈ: എലിവിഷം ശ്വസിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. സായ് സുദര്‍ശന്‍ (1), വിശാലിനി (6) എന്നിവരാണ് മരിച്ചത്. ഇവരുടെ അച്ഛനമ്മമാരായ ഗിരിധരൻ, പവിത്ര എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ചെന്നൈ കുന്ദ്രത്തൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. എലി വിഷം വച്ച് എസി ഓണാക്കി ഉറങ്ങാന്‍ കിടന്നതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് വിവരം.

ബാങ്ക് മാനേജരായ ഗിരിധരൻ, വീട്ടിൽ എലിശല്യം രൂക്ഷമായതോടെ കീടനാശിനി കമ്പനിയുടെ സഹായം തേടിയിരുന്നു. ഇന്നലെ വൈകീട്ട് വീട്ടിലെത്തിയ കമ്പനി ജീവനക്കാർ എലിവിഷം പലയിടത്തായി പൊടിച്ചിട്ടിരുന്നു. വീട്ടിൽ രാത്രിയിൽ എസി പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ നാല് പേരേയും രാവിലെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ ആശുപത്രിയിലെത്തിക്കും മുൻപേ കുട്ടികളുടെ മരണം സംഭവിച്ചു. മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലുമാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദരുൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം, കുട്ടികൾ മരിച്ചതോടെ കമ്പനി ഉടമ ഒളിവിലെന്നാണ് സൂചന.

Leave a Reply