ഷൊർ‌ണൂർ ട്രെയിൻ അപകടം; മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്; ലക്ഷ്മണനായുള്ള തിരച്ചിൽ തുടരും

0

പാലക്കാട്: ഷൊർ‌ണൂരിൽ ട്രെയിൻ തട്ടി മരിച്ച മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. ശുചീകരണ തൊഴിലാളികളായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), റാണി (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ റാണിയുടെ ഭർത്താവ് ലക്ഷ്മണനെ കാണാതായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും.

കരാർ ജോലിക്കാരായ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. ഭാരതപ്പുഴയിൽ അടിയൊഴുക്ക് ശക്തിമായതോടെയാണ് ലക്ഷ്മണന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. മരിച്ച റാണിയും വല്ലിയും സഹോദരിമാരാണ്. അഞ്ചുവർഷമായി നാലുപേരും ഒറ്റപ്പാലത്താണ് താമസം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഷൊർണൂർ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇന്നലെ വൈകുന്നരേം മൂന്ന് മണിക്ക് ശേഷമായിരുന്നു ദാരുണസംഭവം. പുഴയുടെ മറുകരയിൽ വള്ളത്തോൾ ന​ഗർ റെയിൽവേ സ്റ്റേഷൻ ഭാ​ഗത്ത് നിന്ന് മാലിന്യം എടുത്ത് നടന്നുവരികയായിരുന്ന 10 തൊഴിലാളികളിൽ നാല് പേരാണ് അപകടത്തിൽപ്പെട്ടത്. ഷൊർണൂർ റെയിൽവേ പാലത്തിൽവെച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം. ട്രെയിൻ വരുന്നത് കണ്ട് ഇവർക്ക് ഒഴിഞ്ഞുമാറാൻ സാധിച്ചില്ലെന്നാണ് പ്രാഥമികവിവരം.

Leave a Reply