റിപ്പോർട്ടർ ചാനൽ എംഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശോഭാ സുരേന്ദ്രൻ. ആൻ്റോ അഗസ്റ്റിന്റെ ആരോപണങ്ങൾ ശരിവയ്‌ക്കുന്ന തെളിവുകൾ പുറത്തുവിടണമെന്ന് അവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവാരം വിട്ട കളിക്ക് ആൻ്റോ നിൽക്കരുത്. ആരാണ് സതീഷന്റെ പിന്നിലെ കളിക്കാരെന്നും ആരാണ് യഥാർത്ഥ ശത്രുവെന്നും കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള ആർജവുമുണ്ടെന്നും ശോഭ പറഞ്ഞു. ആൻ്റോയ്‌ക്കെതിരെ ക്രമിനൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അവർ കൂട്ടിടച്ചേർത്തു.
മരം കൊത്തിയെന്നാണ് ആൻ്റോയെ വിളിക്കുക. കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ മരം മുറിച്ച് അതിന്റെ പേരിൽ ജയിലിൽ പോയിട്ടുള്ള ജയിൽപുള്ളിയാണ് മാദ്ധ്യമസ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നത്. ഇയാൾ എവിടെയാണ് മാദ്ധ്യമപ്രവർത്തനം പഠിച്ചത്. തനിക്കെതിരെ കുപ്രചരണങ്ങൾ നടത്താനാണ് ആൻ്റോ ചാനൽ ഉപയോഗിക്കുന്നതെന്നും അവർ ആരോപിച്ചു.
ഇന്നലെ രാത്രി റിപ്പോർട്ടർ ചാനലിൽ ആൻ്റോ അഗസ്റ്റിൻ പ്രത്യക്ഷപ്പെട്ടു. ശോഭാ സുരേന്ദ്രൻ 500 തവണയിലധികം ആൻ്റോയുടെ വീട്ടിലെത്തിയിട്ടുണ്ടെന്നാണ് പറഞ്ഞത്. ഒരു അഞ്ച് തവണ ശോഭ സുരേന്ദ്രൻ വന്നതിന്റെ ഒരു ഫോട്ടോഗ്രാഫോ തെളിവോ ആൻ്റോ അഗസ്റ്റിൻ വെയ്‌ക്കണം. ആൻ്റോ ആൻ്റണിയുടെ ചാനലിലെ പരിപാടിയിൽ പങ്കെടുക്കാൻ കെ സുരേന്ദ്രൻ എത്തിയപ്പോൾ അന്ന് താൻ വിളിച്ച് പറഞ്ഞുവത്രേ എന്നെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് ശോഭ സുരേന്ദ്രന്റെ ഫോണിൽ നിന്ന് ആൻ്റോ അഗസ്റ്റിനെ വിളിച്ചെന്നും ഇന്നലെ ആരോപിച്ചിരുന്നു. ഫോണിൽ വിളിച്ച സമയം, തീയതി എന്നിവ കേരളത്തിലെ ജനങ്ങളെ അറിയിക്കണം. മൂന്നാമത് പറഞ്ഞത് ശോഭ ഇപ്പോൾ ഐടിസി ഗ്രാൻ്റിലൊക്കെയാണ് താമസം. ഹോട്ടൽ മുറികൾ ബുക്ക് ചെയ്തിരുന്നത് ആൻ്റോ അഗസ്റ്റിൻ ആണെന്നാണ്. ഇന്ത്യയിൽ ഏതെങ്കിലുമൊരു ഇടത്ത് ശോഭയ്‌ക്ക് വേണ്ടി ആൻ്റോ അഗസ്റ്റിൻ മുറി ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഒറ്റ തന്തയ്‌ക്ക് പിറന്നതാണെങ്കിൽ തെളിവ് പുറത്തുവിടണമെന്ന് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നാലമതായി ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നൽകിയെന്നും പറഞ്ഞിരുന്നു. ഇല്ലാത്ത ബലാത്സംഗ കേസ് ഒരു സ്ത്രീയെ കൊണ്ട് പറിപ്പിച്ച് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സുജിത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനും മറ്റൊരു സർക്കിൾ ഇൻസ്പെക്ടർക്കുമെതിരെ കേസ് കൊടുക്കാൻ ആൻ്റോ അഗസ്റ്റിൻ പണം നൽകാൻ പോയതിന് സാക്ഷിയാണ് ഞാൻ. കേരളത്തിൽ വേട്ടയാടപ്പെടുന്ന സ്ത്രീകൾക്ക് നിയമപരമായി പിന്തുണ നൽകാൻ പോയതിനിടയിലാണ് സംഭവമെന്നും ശോഭ പറയുന്നു.
അഴിമതികേസിൽ അഴിക്കുള്ളിലായ കർണാടക എംഎൽഎ സതീഷ് സെയിലിനെ വാഴ്‌ത്തി പാടാൻ അരുണിനെ ഉപയോഗിച്ച് ആൻ്റോ നടത്തിയത്. ആൻ്റോയുടെ ആ കൂട്ടുകാരൻ ഇന്ന് ജയിലിലാണ്. അങ്ങനെയുള്ളവരെ വാഴ്‌ത്തി പാടുകയും എന്നെ വേട്ടയാടാനും ശ്രമിക്കുന്നു. അതിനായി സതീശനെന്ന കരുവിനെ ആദ്യം സിപിഎം നേത്വത്വം ഇറക്കുകയും അതിൽ ആൻ്റോേ ഉൾപ്പടെ ഗൂഢാലോചടന നടത്തി. എസി മൊയ്തീന്റെ വീട്ടിലേക്ക് സതീഷ് പോകുമ്പോൾ കൂട്ടുകച്ചവടക്കാരനായി പോകുമ്പോൾ മുൻ ജില്ലാ പ്രസിഡൻ്റ് ശ്രീശൻ അടിയാട്ടാണ്. സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്രീശൻ അടിയാട്ടിനെ പുറത്താക്കിയത്. ഇവയൊക്കെ കണ്ടുപിടിക്കാനും പൊതുസമൂഹത്തിന്റെ മുൻപിൽ കൊണ്ടുവരാനും താൻ തയ്യാറാണെന്നും ശോഭ പറഞ്ഞു.
എന്നെ വെടിവച്ച് കൊല്ലാനുള്ള ആണത്തമില്ലാത്തത് കൊണ്ട് എന്നെ ആത്മഹത്യയിലേക്ക് നയിക്കാനായി പൊതുസമൂഹത്തിന് മുൻപിൽ ചാനലിനെ ഉപയോഗപ്പെടുത്തി മാനസികമായി തകർക്കാൻ ശ്രമിക്കുകയാണ്. ആൻ്റോയ്‌ക്കെതിരെ ക്രമിനൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അവർ പറഞ്ഞു.