നിവിൻ പോളിക്ക് ആശ്വാസം; പീഡനക്കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് താരത്തെ ഒഴിവാക്കി

0

കൊച്ചി: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നടൻ നിവിൻ പോളിയെ  പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം നവംബറില്‍ വിദേശത്തുവെച്ച്‌ നിവിൻപോളി അടക്കമുള്ളവർ പീഡിപ്പിച്ചെനന്നായിരുന്നു നേര്യമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി. സംഭവത്തിൽ എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസെടുക്കുകയും ചെയ്തു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് യുവതി മൊഴി നല്‍കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിന് പിന്നാലെ തനിക്കെതിരായ യുവതിയുടെ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടനും പരാതി നല്‍കിയിരുന്നു. തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവർ തന്നെയാണോയെന്ന് സംശയമുണ്ടെന്നും പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നിവിൻ പോളി വ്യക്തമാക്കിയിരുന്നു.

അതുപോലെ തന്നെ യുവതി പരാതിയില്‍ പറഞ്ഞ ദിവസം താൻ കൊച്ചിയിലുണ്ടായിരുന്നെന്നും പാസ്പോർട്ട് അടക്കം ഹാജരാക്കി  നിവിൻ വ്യക്തമാക്കിയിരുന്നു

Leave a Reply