സിപിഎം പേജിൽ രാഹുലിന്റെ വിഡിയോ: അപ്‌ലോഡ് ചെയ്തത് അഡ്മിൻ തന്നെ

0

പത്തനംതിട്ട:   രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ.

പേജ് അഡ്മിൻമാരിൽ ഒരാൾ വിഡിയോ അപ്‌ലോഡ് ചെയ്തതാണെന്ന് വ്യക്തമായി.

വിഡിയോ വന്നതിനു പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനൽ അഴിച്ചു പണിതു. ഹാക്കിങ് ചൂണ്ടിക്കാട്ടി പൊലീസിൽ കേസ് കൊടുക്കുമെന്നാണു ജില്ലാ സെക്രട്ടറി പറഞ്ഞതെങ്കിലും പാർട്ടി ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല.

സംഭവത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി. വിഡിയോ വന്ന സംഭവം ഹാക്കിങ് ആണെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞിരുന്നത്.

Leave a Reply