പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിൻറെ പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻറെ പ്രചാരണ വീഡിയോ വന്ന സംഭവത്തിൽ കേസെടുക്കാതെ പൊലീസ്.
പരാതി സൈബർ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്‍പി നേരത്തെ അറിയിച്ചിരുന്നു.
അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് സൈബർ പൊലീസ് പറയുന്നത്. സംഭവത്തിൽ ഫേസ്ബുക്കിനോട് വിശദീകരണം തേടും.
ഹാക്കിംഗ് നടന്നതായി ബോധ്യപ്പെട്ട ശേഷം തുടർന്ന് നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പരാതി എസ്പിക്ക് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല എന്നതാണ് ശ്രദ്ധേയം.