ജനം വിലയിരുത്തട്ടെ; റെയ്ഡ് നടക്കുന്നത് അറിഞ്ഞത് യാത്രക്കിടെ; രാഹുൽ മാങ്കൂട്ടത്തിൽ

0

പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ജനം വിലയരുത്തട്ടെയെന്ന് രാഹുൽ പറഞ്ഞു. തിന്മകൾക്കെതിരായ പോരാട്ടമാണ് പാലക്കാട് നടക്കുന്നത്. അതിനെ അതിജീവിക്കാനുള്ള കരുത്ത് നേരിടാനുള്ള കരുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു സാധാരണ പരിശോധനയെ നിന്ദ്യവും നീചവുമായി അധിക്ഷേപിക്കാൻ നടത്തിയ ശ്രമങ്ങളാണ് നടന്നത്. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സിസിടിവി പരിശോധിച്ചാൽ വസ്തുത അറിയാൻ കഴിയും. യാത്രക്കിടെയാണ് പരിശോധനയുടെ വിവരങ്ങൾ അറിയുന്നത്. പിന്നാലെയാണ് വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തനിക്കെതിരെ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടില്ലെന്ന് നോർത്ത് സർക്കിൾ ഇൻസ്പെക്ടർ പറ‍ഞ്ഞതായി രാഹുൽ പറഞ്ഞു.

കോൺഗ്രസ് നേതാക്കന്മാരുടെ മുറി പരിശോധിക്കുമ്പോൾ മാത്രം എങ്ങനെയാണ് ട്രോളി ബാഗിൽ പണം ഉണ്ടാകുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. യുക്തിസഹമായി പ്രതികരിക്കണം. വിഷയത്തിൽ നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് രാഹുൽ പറ‍ഞ്ഞു. സിപിഐഎമ്മും ബിജെപിയും കോൺഗ്രസിന്റെ നെഞ്ചത്തേക്ക് കയറുന്നുവെന്ന് രാഹുൽ പറയുന്നു. എന്തിനാണ് സിപിഐഎം നേതാക്കളുടെ മുറി പരിശോധിച്ചതെന്ന് രാഹുൽ ചോദിച്ചു.

ദുരൂഹതയുണ്ടെങ്കിൽ അന്വേഷണം നടത്താമല്ലോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ആക്ഷേപങ്ങൾ ഉണ്ടായെങ്കിൽ തന്നെ പൊലീസ് ബന്ധപ്പെട്ടിട്ടില്ല. തന്നെ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഗൂഢാലോചന ആരുടേതാണ് അജണ്ട എന്താണ്? എങ്ങനെയാണ് സിപിഐഎമ്മും ബിജെപിയും ഒറ്റ പോയിന്റിൽ എത്തിയതെന്ന് രാഹുൽ ചോദിച്ചു. സിപിഐഎമ്മും ബിജെപിയും ഒന്നിച്ചുനിൽക്കുകയാണെന്ന് രാഹുൽ പറഞ്ഞു.

Leave a Reply