യുവാക്കളുടെ പ്രിയ താരമാണ് പൃഥ്വിരാജ്. താരം ഇതിന് മുൻപ് ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവ വേണ്ടത്ര വിജയം നേടിയിരുന്നില്ല. ഇപ്പോൾ താരം വീണ്ടും ബോളിവുഡിൽ എത്തുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.
മേഘ്‍ന ഗുല്‍സര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകനായി എത്തുന്നത്. ഇതേസമയം പൃഥ്വിരാജിന്റെ കഥാപാത്രത്തിനെ കുറിച്ചുള്ള സൂചനയും പുറത്തു വന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥാനായിട്ടാകും താരം എത്തുക. കരീന കപൂറായിരിക്കും ചിത്രത്തിലെ നായിക.
അയ്യയിലൂടെയായിരുന്നു പൃഥ്വിരാജ് ബോളിവുഡ് അരങ്ങേറ്റം. സച്ചിൻ കുന്ദല്‍കര്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തിൽ റാണി മുഖര്‍ജിയായിരുന്നു നായിക.