നൈജർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിക്കും. ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഓഫ് നൈജർ നൽകിയാണ് പ്രധാനമന്ത്രിയെ നൈജീരിയ ആദരിക്കുന്നത്.
പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 17ാം മത്തെ അന്താരാഷ്‌ട്ര ബഹുമതിയാണിത്. അതേ സമയം 1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശിയാണ് അദ്ദേഹം.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് മോദി നൈജീരിയയിൽ എത്തിയത്. പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.
17 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തിയ പ്രധാനമന്ത്രിയെ ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറി മന്ത്രി നൈസോം എസെൻവോ വൈക്കാണ് സ്വീകരിച്ചത്.
നൈജീരിയയിലെ പരിപാടികൾക്ക് ശേഷം അദ്ദേഹം രണ്ടു ദിവസത്തെ G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ബ്രസീലിയൻ നഗരമായ റിയോ ഡി ജെനീറോയിലേക്ക് നാളെ തിരിയ്‌ക്കും. തുടർന്ന് സന്ദർശനത്തിന്റെ അവസാന പാദത്തിൽ മോദി ഗയാനയും സന്ദർശിക്കും.