‘ഒറ്റത്തന്ത പ്രയോഗം’; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ രേഖകളില്ലെന്ന്  പൊലീസ്

0

തൃശ്ശൂർ:  സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിൽ കേസെടുക്കാൻ പര്യാപ്തമായ രേഖകൾ സമർപ്പിക്കാൻ പരാതിക്കാരന് ഇതുവരെ സാധിച്ചില്ലെന്ന് ചേലക്കര പൊലീസ്.

കോൺഗ്രസ് മീഡിയാ പാനലിസ്റ്റായ അഡ്വ.അനൂപ് ആണ് ചേലക്കര പൊലീസിന് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം അനൂപിനെ ചേലക്കര പോലീസ് വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

രേഖകളോ പ്രസംഗത്തിന്റെ പകർപ്പോ ഹാജരാക്കിയാൽ നിയമപദേശം തേടിയ ശേഷം തുടർനടപടി ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

Leave a Reply