നല്ല സിനിമയ്‌ക്കേ ആളുകൾ കയറൂ ; സിനിമ ഓടാത്തതിന് പ്രേക്ഷകരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ചിരഞ്ജീവി

0

സിനിമയുടെ പരാജയത്തിന് പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നത് തെറ്റാണെന്ന് തെലുഗു സൂപ്പർ സ്റ്റാർ ചിരഞ്ജീവി . ‘ സീബ്ര ‘ യുടെ ട്രെയിലർ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം .

‘ പ്രേക്ഷകർ വരാത്തതു കൊണ്ടാണ് സിനിമ തോറ്റതെന്നാണ് പല ചിത്രത്തിന്റെയും അണിയറ പ്രവർത്തകർ പറയുന്നത് . പക്ഷേ, സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെന്ന് ആരും സമ്മതിക്കില്ല. പ്രേക്ഷകർ എല്ലായ്‌പ്പോഴും തെറ്റുകാരല്ല. ‘ഹുനുമാൻ’, ‘മതു വടലര 2’, ‘അമരൻ’, ‘ക’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ സിനിമകൾ ഇതിന് തെളിവാണ്. സിനിമ നന്നായാൽ പ്രേക്ഷകർ തിയറ്ററിലെത്തുമെന്നും ‘ അദ്ദേഹം പറഞ്ഞു.

കൊറോണ വന്ന ശേഷം ആളുകൾ ബിഗ് ബജറ്റ് ചിത്രങ്ങൾ മാത്രമേ കാണൂ എന്ന വിശ്വാസമുണ്ട്. പക്ഷേ, കാഴ്ചക്കാരന് ഒരിക്കലും തെറ്റ് പറ്റില്ല. സിനിമ കാണാൻ പ്രേക്ഷകർ തിയറ്ററിലെത്താത്തത് ടീമിന്റെ വീഴ്ചയാണ്. അതിനർത്ഥം അവർ ഒരു നല്ല സിനിമ ചെയ്തിട്ടില്ല എന്ന് തന്നെയാണ്. സംവിധായകരോ പണമോ ആളുകളെ തിയറ്ററിലെത്തിക്കില്ല. നിങ്ങൾ ഏതുതരം സിനിമ ചെയ്തു എന്നത് പ്രധാനമാണ്. സിനിമ റിലീസിന് മുമ്പ് രണ്ട് തവണ കാണണം,’ ചിരഞ്ജീവി പറഞ്ഞു.

Leave a Reply