പാലക്കാട്: പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.
ശക്തി പ്രകടനമായി മാറിയ കൊട്ടിക്കലാശത്തോടെയാണ് മണ്ഡലത്തിലെ പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചത്.
വോട്ടിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. ഗവൺമെന്റ് വിക്ടോറിയ കോളേജ് ആണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രം .
വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെ യന്ത്രങ്ങൾ തിരികെ എത്തിക്കും.