ഇ പി ജയരാജൻ പച്ചയായ മണ്ണിന്റെ സഖാവ്;  അങ്ങനെ പ്രതികരിക്കുമെന്ന് തോന്നുന്നില്ലെന്ന് ഡോ.പി.സരിൻ

0

തിരുവനന്തപുരം: കട്ടൻ ചായയും പരിപ്പുവടയും എന്ന ഡി സി ബുക്സിൻ്റെ പുസ്തക വിവാദത്തിൽ പ്രതികരിച്ച് ഡോ.പി.സരിൻ.

ഇപി ജയരാജൻ്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന്  സരിൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെ താൻ ഫോണിൽ വിളിച്ചു സംസാരിച്ചിട്ടുണ്ടെന്ന് ഡോ.പി.സരിൻ പറഞ്ഞു.

വളരെ രസകരമായാണ് ഇ പി സംസാരിച്ചത്. ഇങ്ങനെയൊരു വാർത്ത ഇ.പി തന്നെ നിഷേധിച്ചിട്ടുണ്ട്. പുസ്തകം വായനക്കാരുടെ കൈയിൽ എത്തിയിട്ടാണ് ചർച്ചയാകേണ്ടത്. തനിക്കെതിരെ പരാമർശം ഉണ്ടെങ്കിൽ ഉറപ്പായും മറുപടി പറയുമെന്നും സരിൻ പറഞ്ഞു. 

ഇ പി ജയരാജന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തതാണെങ്കിൽ വിഷയം ചർച്ചയാകണമെന്നും പി സരിൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇ പി ജയരാജൻ പച്ചയായ മനുഷ്യനാണെന്നും പച്ചയായ മണ്ണിന്റെ സഖാവാണെന്നും സരിൻ കൂട്ടിച്ചേർത്തു. തുറന്ന പുസ്തകം പോലെ ജീവിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. കളങ്കമില്ല, കാപട്യമല്ല. ഇ പി ജയരാജന്റെ അഭിപ്രായങ്ങൾ പാർട്ടിയുടെ ശക്തിയാണെന്നും പി സരിൻ വ്യക്തമാക്കി.

Leave a Reply