തൃശൂര്‍: ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
പ്രതിപക്ഷനേതാവിന്റെ അഭിപ്രായപ്രകടനത്തിനെതിരെ രംഗത്ത് വന്നിരിക്കുകാണ് സിപിഎം മുതിര്‍ന്ന നേതാവ് എ സി മൊയ്തീൻ.
എ സി മൊയ്തീന്റെ മറുപടി ഇങ്ങനെ
പ്രതിപക്ഷ നേതാവിന് സ്വപ്നം കാണാൻ അവകാശം ഉണ്ട്…. യുഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പുറത്ത് നിന്ന് വന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചേലക്കരയിൽ എൽഡിഎഫിന് വൻ ഭൂരിപക്ഷം ഉണ്ടാകുമെന്ന് കെ രാധാകൃഷ്ണൻ എംപി പ്രതികരിച്ചു. കള്ള പ്രചരണങ്ങൾ വിലപ്പോവില്ല.
ദുഷ്പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വരവ് നേട്ടമുണ്ടാക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.