കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. മുളന്തുരുത്തിയിൽ വാടകയ്‌ക്ക് താമസിക്കുന്ന അനിൽ ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ ലീക്കായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സംശയം.
ഓട്ടോ ഡ്രൈവർ ആയിരുന്നു അനിൽ. ഇയാൾ വാടകയ്‌ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. വീടിന് മുകളിലെ നിലയിലായിരുന്നു അനിൽ താമസിച്ചിരുന്നത്. രാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. തുടർന്നാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്.
താഴത്തെ നിലയിലും താമസക്കാരുണ്ടായിരുന്നെങ്കിലും അപകടസമയത്ത് അവർ വീട്ടിൽ ഇല്ലായിരുന്നു. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെക്കുറിച്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ട്.