എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

0

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറിയത്. എഡിഎമ്മായിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

തെറ്റുപറ്റിയെന്ന് നവീൻ ബാബു കളക്ടറോട് പറഞ്ഞ പരമാർശം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കളക്ടർ നൽകിയ വിശദീകരണ കുറിപ്പിലാണ് പരാമർശമുള്ളത്. എന്നാൽ തെറ്റുപറ്റിയെന്ന നവീൻ ബാബുവിന്റെ പരാമർശം എന്ത് കാര്യത്തെ ആസ്പദമാക്കിയാണെന്നതിൽ വ്യക്തതയില്ല. നവീൻ ബാബുവിന്റെ മരണത്തിന് ശേഷം കളക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇത്തരം മൊഴികളില്ലായിരുന്നു. എന്നാൽ പിന്നീട് നൽകിയ മൊഴിയാണ് വിവാദത്തിൽ കലാശിച്ചത്.

റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം മുഖ്യമന്ത്രി തുടർ നടപടി സ്വീകരിക്കും. റിപ്പോർട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു. നവീൻ ബാബുവിനെതിരെ വിവാദ മൊഴി നൽകിയ സംഭവത്തിൽ കളക്ടറെ സ്ഥലം മാറ്റണമെന്ന ആവശ്യവും ശക്തമായി.

Leave a Reply