മുനമ്പത്ത് കാണിക്കുന്നത് വർഗീയ രാഷ്‌ട്രീയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുനമ്പത്തെ കുറിച്ച് പറയുമ്പോൾ തന്നെ കേസെടുക്കുകയാണ്. സുരേഷ് ഗോപിക്കെതിരെ കേരള പൊലീസ് കേസെടുത്തിരിക്കുകയാണ്. തികഞ്ഞ വർഗീയ രാഷ്‌ട്രീയമാണ് കാണിക്കുന്നത്. മുനമ്പത്തെ വിഷയത്തെ കുറിച്ച് പറയാൻ കേന്ദ്രമന്ത്രിക്ക് എന്താ അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു. രാഷ്‌ട്രീയ പാർട്ടികൾക്ക് പ്രതികരിക്കാൻ കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചവരുടെ കൂടെ നിൽക്കില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വഖ്ഫ് അധിനിവേശത്തിനെതിരെ ശരിയായ നിലപാട് സ്വീകരിക്കാൻ ഇടതിനും വലതിനും സാധിച്ചിട്ടില്ല. വഖ്ഫിന്റെ അധിനിവേശം എവിടെയും വരാം. വോട്ട് ബാങ്ക് ഭയന്നാണ് സമരപ്പന്തലിൽ സ്ഥാനാർത്ഥികൾ എത്താൻ മടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പത്തനംതിട്ടകാരനായ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി എൽഡിഎഫ് പ്രചരണത്തിനിറങ്ങിയിരിക്കുകയാണ്. അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നതൊക്കെ വെറുതയാണ്. പത്തനംതിട്ടകാരനായ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പത്തനംതിട്ടയിലെ സിപിഎം ജില്ലാ കമ്മിറ്റി തന്നെ പരസ്യമായി രംഗത്ത് വന്നത് പാലക്കാടുകാർക്ക് പ്രശ്നമല്ലെയെന്നും അദ്ദേഹം ചോദിച്ചു.