സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ കോൺഗ്രസിലേക്കോ?

0

പാലക്കാട്: അതീവ രഹസ്യമായിട്ടായിരുന്നു കോൺഗ്രസ് നേതൃത്വം ബിജെപിയുടെ ചുണക്കുട്ടി സന്ദീപ് വാര്യരെ കോൺഗ്രസ് പാളയത്തിലെത്തിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർജിക്കൽ സ്ട്രൈക്ക്!

സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ കോൺഗ്രസിലെത്താൻ സാധ്യതയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

പാലക്കാട്ടെ ബിജെപിക്കുള്ളിൽ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് സന്ദീപ് വാര്യർ കോൺഗ്രസ് വിട്ടത്.

ബിജെപിയിൽ അവഗണന നേരിടുന്ന പല നേതാക്കളും സന്ദീപുമായി ചർച്ച നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കുറച്ചുപേർ കോൺഗ്രസിലെത്താൻ സാധ്യതയുണ്ട്.

പാലക്കാട് നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ ബിജെപി വിടുമെന്നാണ് സൂചന.   മൂന്നിലധികം കൗൺസിലർമാർ കോൺഗ്രസിനൊപ്പം പോയാൽ ബിജെപിയുടെ നഗരസഭ ഭരണം നഷ്ടമാകും എന്നൊരു പ്രതിസന്ധികൂടി ബിജെപിക്ക് മുന്നിലുണ്ട്.

Leave a Reply