ധോൽ വായിച്ച് മോദി : വനവാസികൾക്ക് സമർപ്പിച്ചത് 6,640 കോടിയുടെ നൂതന പദ്ധതികൾ

0

ന്യൂഡൽഹി : പരമ്പരാഗത ഗോത്രവാദ്യങ്ങൾ വായിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ബിഹാറിലെ ജമുയിയിൽ ‘ജൻജാതിയ ഗൗരവ് ദിവസ്’ ആഘോഷങ്ങൾക്കായി എത്തിയതാണ് പ്രധാനമന്ത്രി .

ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷിക വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി പ്രാദേശിക ഗോത്ര ആചാരങ്ങൾ കാണാനെത്തിയ മോദി ധോൽ കൊട്ടുന്നത് വീഡിയോയിൽ കാണാം. പ്രധാനമന്ത്രിക്ക് പരമ്പരാഗത ഗോത്രവർഗ സ്വീകരണമാണ് ഒരുക്കിയിരുന്നത് .

ആഘോഷവേളയിൽ ഗോത്ര സ്വാതന്ത്ര്യ സമര സേനാനിയ്‌ക്കുള്ള ആദരസൂചകമായി പ്രധാനമന്ത്രി സ്മാരക നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി. കൂടാതെ, 6,640 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു .

പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ കീഴിൽ നിർമ്മിച്ച 11,000 ആദിവാസി കുടുംബ വാസസ്ഥലങ്ങൾക്കായുള്ള ‘ഗൃഹപ്രവേശ്’ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. പദ്ധതിയുടെ കീഴിൽ 23 മൊബൈൽ മെഡിക്കൽ യൂണിറ്റുകളും പ്രധാനമന്ത്രി ആരംഭിച്ചു, കൂടാതെ വനവാസി മേഖലയ്‌ക്കായി 10 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും 300 വാൻ ധൻ വികാസ് കേന്ദ്രങ്ങളും രൂപകൽപ്പന ചെയ്‌തിട്ടുണ്ട്.

മധ്യപ്രദേശിലെ ചിന്ദ്വാരയിലും ജബൽപൂരിലും സ്ഥിതി ചെയ്യുന്ന രണ്ട് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ മ്യൂസിയങ്ങളും, ശ്രീനഗറിലും ഗാംഗ്‌ടോക്കിലും രണ്ട് ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

Leave a Reply