എറണാകുളം ആലുവയില്‍ വന്‍ തീപിടുത്തം. തോട്ടുമുക്കത്ത് പ്രവര്‍ത്തിച്ചിരുന്ന ഇലക്ട്രോണിക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ ഇലക്ട്രോണിക് ഷോപ്പ് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. തോട്ടുമുക്കത്ത് പ്രവര്‍ത്തിച്ചിരുന്ന ഐ ബെല്‍ ഷോറൂമിനാണ് തീപിടുത്തമുണ്ടായത്. അവധി ദിവസമായതിനാല്‍ ജീവനക്കാര്‍ ആരും ഷോറൂമിലുണ്ടായിരുന്നില്ല.