എണറാകുളം: പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ചാടിപ്പോയ കുറുവ സംഘാംഗത്തെ പിടികൂടി. നാല് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. എറണാകുളം കുണ്ടന്നൂര്‍ പ്രദേശത്തെ ചതുപ്പില്‍ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് വിലങ്ങോടെയാണ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ മണ്ണഞ്ചേരി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.
ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്ന ഇയാൾക്കായി പൊലീസ് കുണ്ടന്നൂർ നഗരത്തിൽ തെരച്ചിൽ നടത്തിയിരുന്നു. 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഈ ഭാഗങ്ങളിലെ ചതുപ്പിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കൈവിലങ്ങോടെയാണ് ഇയാൾ ചാടിപ്പോയത്. ആലപ്പുഴയിലും എറണാംകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്. ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ രണ്ടു പേരെയാണ് പൊലീസ് പിടികൂടിയത്.
പ്രതിയെ നിലവില്‍ സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് പ്രതികരിച്ചു. കുറുവ സംഘം പറവൂരില്‍ എത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് ഇന്നലെ (വെള്ളിയാഴ്ച) മുതല്‍ അന്വേഷണം ഊര്ജിതമാക്കിയിരുന്നു.