തിരുവനന്തപുരം: യാത്രക്കാരന്റെ മർദനമേറ്റ് കെഎസ്ആർടിസി കണ്ടക്ടർക്ക് ഗുരുതര പരിക്ക്. പാപ്പനംകോട് ഡിപ്പോയിലെ കെ- സ്വഫ്റ്റ് ബസിലെ കണ്ടക്ടർ ശ്രീജിത്തിനെയാണ് യാത്രക്കാരൻ മർദിച്ചത്.
ഇന്നലെ രാത്രി പൂന്തുറയിൽവെച്ചാണ് ആക്രമണമുണ്ടായത്. രണ്ടുദിവസം മുമ്പ് ബസിനകത്തുവെച്ച് ഇതേ യാത്രക്കാരനും ഒരു സ്ത്രീയും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇതിൽ ഇടപെട്ടതിന്റെ വൈരാഗ്യംവെച്ചാണ് ബസിനകത്ത് കയറി ആക്രമിച്ചതെന്നാണ് ശ്രീജിത്ത് പറയുന്നത്.
ഇടിവളയിട്ടാണ് ആക്രമണം. ശ്രീജിത്തിന്റെ നെറ്റിയിലും ചെവിയിലും മൂക്കിനും പരിക്കേറ്റു. പ്രതി പൂന്തുറ സ്വദേശി സിജോയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബസ് ജീവനക്കാർ തന്നെയാണ് പ്രതിയെ പിടികൂടി പൂന്തുറ പൊലീസിന് കൈമാറിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.