മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

0

മലപ്പുറം: മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. 4 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപ്പാലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.

56 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. മുപ്പതോളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സ്ഥലത്ത് നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. അധികമാളുകൾക്കും നിസാര പരിക്കുകളാണ്. പരുക്കേറ്റവരെ ചെമ്മാട് സ്വകാര്യ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

നാട്ടുകാർ ഉടനടി രക്ഷാപ്രവർത്തനം നടത്തിയതോടെയാണ് പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാനായത്. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല.

Leave a Reply