കോഴിക്കോട്: തെരുവുനായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. ഇന്ന് രാത്രി ഏഴരയോടെ വടകരയിലാണ് തെരുവുനായ ആക്രമണമുണ്ടായത്. കാൽനട യാത്രക്കാരെയും ബൈക്ക് യാത്രികരെയും നായ ആക്രമിച്ചു.
വടകര ടൗൺ, അങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. കാൽനട യാത്രക്കാരെ ആക്രമിച്ച ശേഷം നായ ബൈക്ക് യാത്രികർക്ക് നേരെ തിരിയുകയായിരുന്നു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവുനായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസവും വടകരയ്ക്കടുത്ത് 10 പേരെ തെരുവുനായ കടിച്ചിരുന്നു. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി വരികയാണെന്നും അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.