കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസ്; മൂന്ന് പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു

0

കൊല്ലം: കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസില്‍ ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. തമിഴ്നാട് മധുര സ്വദേശികളായ അബ്ബാസ് അലി (31), ഷംസൂൺ കരിംരാജ (33), ദാവൂദ് സുലൈമാൻ (27), ഷംസുദ്ദീൻ (28) എന്നിവരാണ് പ്രതികൾ. കേസിലെ നാലാം പ്രതി ഷംസുദ്ദീനെന്‍ കുറ്റക്കാരന്‍ അല്ലെന്നു കണ്ട് വെറുതെ വിട്ടു. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് വിധി. നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റ് പ്രവർത്തകാരായിരുന്നു പ്രതികള്‍.

2016 ജൂൺ 15 ന് രാവിലെയായിരുന്നു കലക്ട്രേറ്റ് വളപ്പിലെ സ്ഫോടനം. മുന്‍സിഫ് കോടതിക്ക് മുന്നില്‍ കിടന്ന ജീപ്പിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് സാബുവിന് പരുക്കേറ്റിരുന്നു.

തൊഴിൽ വകുപ്പിന്‍റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ ചോറ്റുപാത്രത്തിലാണ് ബോംബ് വച്ചത്. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ബാറ്ററിയും ഡിറ്റണേറ്ററുകളും വെടിമരുന്നും നിറച്ചാണ് സ്‌ഫോടനം നടത്തിയത്.

Leave a Reply