കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അജ്‌മലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്.
59 ദിവസത്തിന് ശേഷമാണ് കേസിൽ അജ്മലിന് ജാമ്യം ലഭിക്കുന്നത്. രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
തൻ്റെ നിർദ്ദേശപ്രകാരമല്ല അജ്മൽ വാഹനം ഓടിച്ചതെന്നും ജീവഭയം കൊണ്ടാണെന്നുമായിരുന്നു ശ്രീക്കുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയിൽ അപകടമുണ്ടായത്. സ്‌കൂട്ടറിൽ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ചുതെറിപ്പിച്ചശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.
കാർ നിർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പ്രതികൾ കാർ നിർത്താതെ പോകുകയായിരുന്നു. പിന്നീട് നാട്ടുകാർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരും സംഭവസമയത്ത് മദ്യലഹരിയിലായിരുന്നു.