പാകിസ്താന് കരണത്തടി! ഇംഗ്ലണ്ട് താരങ്ങളെ പിഎസ്എല്ലിൽ നിന്ന് വിലക്കി ഇസിബി; അഴിമതി ലീഗെന്ന് ആരോപണം

0

പാകിസ്താൻ സൂപ്പർ ലീ​ഗിൽ നിന്ന് താരങ്ങളെ വിലക്കി ഇം​ഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. പിഎസ്എല്ലിനാെപ്പം മറ്റു ചില ഫ്രാഞ്ചൈസി ലീ​ഗുകളിൽ പങ്കടുക്കുന്നതിനും ഇം​ഗ്ലീഷ് താരങ്ങൾക്ക് വിലക്കുണ്ട്. ടെലി​ഗ്രാഫാണ് വാർത്ത പുറത്തുവിട്ടത്. ഇം​ഗ്ലണ്ടിന്റെ പുതിയ നയ രൂപീകരണത്തിന് പിന്നാലെയാണ് തീരുമാനം. അതേസമയം ഇം​ഗ്ലണ്ട് താരങ്ങൾക്ക് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന ഐപിഎല്ലിൽ പങ്കെടുക്കുന്നതിന് അനുമതിയുണ്ട്. അഴിമതി സംശയിക്കുന്ന ലീ​ഗുകളിൽ നിന്ന് താരങ്ങളുടെ സുരക്ഷയെ കരുതി വിലക്കുന്നുവെന്നാണ് വിശദീകരണം. രണ്ടു സമാന്തര ലീ​ഗുകളിൽ പങ്കെടുക്കുന്നതിനും താരങ്ങൾക്ക് വിലക്കുണ്ട്.

ഉദാഹരണത്തിന് ഒരു ​ലീ​ഗിൽ നിന്ന് തന്റെ ടീം പുറത്തായാൽ ആ താരത്തിന് മറ്റൊരു ലീ​ഗിൽ പുതിയ ടീമിനായി കളിക്കാമായിരുന്നു. പുതിയ നയം മാറ്റത്തോടെ ഈ സൗകര്യം ഇല്ലാതാകും. ബോർഡ‍ുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഉൾപ്പടെയുള്ള കരാർ ഉള്ളവർക്കാണ് ഇത്തരം ലീ​ഗുകളിൽ പങ്കെടുക്കുന്നതിന് വിലക്കുള്ളത്. ഇവർക്ക് എൻ.ഒ.സി നൽകില്ല. ആ​ഗോള തലത്തിൽ ക്രിക്കറ്റിന്റെ സത്യസന്ധത സുരക്ഷിതമാക്കാനും നയം ​ഗുണം ചെയ്യുമെന്ന് ഇസിബി സിഇഒ റി​ച്ചാർഡ് ​ഗൗ‍ൾഡ് പറഞ്ഞു. ഇം​ഗ്ലണ്ടിന്റെ കരാറുള്ള 74 താരങ്ങളാണ് വിവിധ ഫ്രാഞ്ചൈസി ലീ​ഗുകളിൽ കളിക്കുന്നത്.

Leave a Reply