എൻ.പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന്  സിഐടിയുവും എഐടിയുസിയും: മുഖ്യമന്ത്രിക്ക് കത്ത് നൽകി

0

തിരുവനന്തപുരം: കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയ എൻ.പ്രശാന്തിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കേരള ആഗ്രോ മെഷീനറി കോർപറേഷൻ യൂണിയനുകൾ മുഖ്യമന്ത്രിക്കു കത്തു നൽകി.

പ്രശാന്ത് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവർത്തനം ലോകനിലവാരത്തിലേക്കു മെച്ചപ്പെടുത്തിയെന്നും അദ്ദേഹത്തെ തിരികെ നിയമിക്കുന്നത് സ്ഥാപനത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും കത്തിൽ പറയുന്നു.

എഐടിയുസി, സിഐടിയു, കാംകോ ഓഫിസേഴ്സ് അസോസിയേഷൻ, കാംകോ എൻജിനീയേഴ്സ് അസോസിയേഷൻ, അസോസിയേഷൻ ഓഫ് കാംകോ ഓഫിസേഴ്സ് എന്നീ സംഘടനകളാണ് കത്തു നൽകിയത്.

കാംകോ ജീവനക്കാർക്ക് നന്ദി പറഞ്ഞ്  എൻ. പ്രശാന്ത് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരുന്നു. താൻ ഇനി എംഡി അല്ലെങ്കിലും തുടങ്ങി വച്ച ഓരോന്നും ഫലപ്രാപ്തിയിൽ എത്തിക്കണമെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രശാന്ത് കുറിച്ചത്.

ഇതിനുപിന്നാലെയാണ് പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ യൂണിയനുകൾ അടക്കം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്.

Leave a Reply