ന്യൂഡൽഹി: ഒക്ടോബറിൽ മൊത്തവില സൂചിക അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 2.36 ശതമാനത്തിലെത്തി.
പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെയും ഉൽപ്പാദന വസ്തുക്കളുടെയും വില ഉയർന്നതാണ് പണപ്പെരുപ്പം ഉയരാൻ ഇടയാക്കിയത്.
കഴിഞ്ഞ വർഷം ഒക്ടോബറില്‍ നെഗറ്റീവ് നിലവാരത്തിലാണ് പണപ്പെരുപ്പമുണ്ടായിരുന്നത്. അന്ന് (-) 0.26 ശതമാനമായിരുന്നു പണപ്പെരുപ്പം. കണക്കുകള്‍ പ്രകാരം, ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം സെപ്റ്റംബറിലെ 11.53 ശതമാനത്തില്‍നിന്ന് ഒക്ടോബറില്‍ 13.54 ശതമാനമായി ഉയർന്നു. 63.04 ശതമാനമായ പച്ചക്കറി വിലക്കയറ്റമാണ് ഇതിന് വഴിയൊരുക്കിയത്.
ഒക്ടോബറില്‍ ഉരുളക്കിഴങ്ങിെന്റയും ഉള്ളിയുടെയും പണപ്പെരുപ്പം യഥാക്രമം 78.73 ശതമാനവും 39.25 ശതമാനവുമായി ഉയർന്ന നിലയില്‍ തുടർന്നതായി വ്യവസായ, വാണിജ്യ മന്ത്രാലയം പ്രസ്‍താവനയില്‍ വ്യക്തമാക്കി.